കൊളപ്പുറത്ത് തീ പിടുത്തം ലക്ഷങ്ങളുടെ നഷ്ടം: 3കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു

തിരൂരങ്ങാടി: ദേശീയപാത എ.ആര്. നഗര്‍ കൊളപ്പുറത്ത് ഹോട്ടലിനും കാര്‍ വര്‍ക്ക്ഷോപ്പിനും തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ബാബുല്‍ യെമന്‍ ഹോട്ടലും, ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വേങ്ങര ഓട്ടോ ഗാരേജിലുമാണ് തീപിടുത്തമുണ്ടായത്. ഇന്നലെ (ശനി) പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. ഹോട്ടല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവനായും , വര്‍ക്ക്ഷോപ്പിലെ മൂന്നുകാറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നിരവധിവാഹനങ്ങളുടെ ചിലഭാഗങ്ങളും കത്തിയിട്ടുണ്ട്. ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് നിഗമനം. ഹോട്ടലില്‍ ആളിപ്പടര്‍ന്ന തീ പിന്നീട് വര്‍ക്ക് ഷോപ്പിലേക്കും പടരുകയായിരുന്നുവത്രെ. സംഭവമറിഞ്ഞു പൊലിസും സ്ഥലത്തെത്തിയിരുന്നു. മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നും എത്തിയ മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സും, നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വര്‍ക്ക് ഷോപ്പിലും പരിസരങ്ങളിലുമായി നിരവധി വാഹനങ്ങളുണ്ടായിരുന്നു. ഉടന്‍ വാഹനങ്ങള്‍ മാറ്റിയതിനാല്‍ തീപടര്‍ന്നില്ല. വര്‍ക്ക് ഷോപ്പില്‍ ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ഹോട്ടലിനും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]