മലപ്പുറം ജില്ലാ കോണ്‍ഗ്രസ് ഓഫീസിലേക്ക് കെ.എസ്.യു. പ്രവര്‍ത്തകര്‍ തന്നെ കല്ലെറിഞ്ഞു

മലപ്പുറം ജില്ലാ കോണ്‍ഗ്രസ്  ഓഫീസിലേക്ക് കെ.എസ്.യു.  പ്രവര്‍ത്തകര്‍ തന്നെ കല്ലെറിഞ്ഞു

മലപ്പുറം: മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യസഭാ സീറ്റ് കേരളകോണ്‍സ് എമ്മിന് നല്‍കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ മലപ്പുറത്തു നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ജില്ലാ കോണ്‍ഗ്രസ് ഓഫീസിലേക്ക്(ഡി.സി.സി) കെ.എസ്.യു പ്രവര്‍ത്തകര്‍ തന്നെ കല്ലെറിഞ്ഞു.
ഓഫീസില്‍ കൊടിമരത്തില്‍മുസ്ലിംലീഗിന്റെ പതാക തൂക്കി പ്രതിഷേധം അവാനിച്ചതിനു തൊട്ടു പിന്നാലെയാണിത്. ജില്ലയിലെങ്ങും വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യസഭാ സീറ്റ് കേരളകോണ്‍സ് എമ്മിന് നല്‍കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടുവിരല്‍ നമസ്‌കാരം പറഞ്ഞ് താനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലാമിഹ് റഹ്മാന്‍. തല്‍സ്ഥാനത്തു നിന്നും രാജിവച്ചതായും കത്ത് ഉടന്‍ കൈമാറുമെന്നും ലാമിഹ് പറഞ്ഞു.

Sharing is caring!