പോലീസ് ഭരണകൂട ഭീകരതയുടെ വക്താക്കളാവരുതെന്ന് മുജീബ് കാടേരി

പോലീസ് ഭരണകൂട ഭീകരതയുടെ വക്താക്കളാവരുതെന്ന് മുജീബ് കാടേരി

മലപ്പുറം: നിയമപാലകരായി സമൂഹത്തിന് സുരക്ഷിതത്വം നല്‍കേണ്ട പോലീസ് ഭരണകൂട ഭീകരതയുടെ വക്താക്കളാവരുതെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാര്‍ അഴിമതി നടത്തിയാല്‍ ഗവര്‍മെന്റ് ചെലവില്‍ ഉണ്ട തീറ്റിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഴിമതി നടത്തുന്ന പോലീസ് ജീവനക്കാര്‍ക്ക് പിന്‍ബലം നല്‍കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി, മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, സെക്രട്ടറി പി എ സലാം, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍, ട്രഷറര്‍ എന്‍ പി അക്ബര്‍, ഹക്കീം കോല്‍മണ്ണ, എ പി സവാദ് മാസ്റ്റര്‍, ഹുസൈന്‍ ഉള്ളാട്ട്, എസ് അദിനാന്‍, ശരീഫ് മുടിക്കോട്, ഷാഫി കാടേങ്ങള്‍, സൈഫുള്ള ആനക്കയം, ഷമീര്‍ കപ്പൂര്‍, നൗഷാദ് പി, മുജീബ് ടി, മന്‍സൂര്‍ പൂക്കോട്ടൂര്‍, എന്‍ എം ഉബൈദ്, റഷീദ് വാലഞ്ചേരി, അഡ്വ. യാസര്‍ പുല്‍പ്പറ്റ, സലാം പുല്‍പ്പറ്റ, സഹല്‍ ആനക്കയം, ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍, പി. കെ.ബാവ, വി. മുഹമ്മദ് കുട്ടി, എം പി മുഹമ്മദ് , അഖില്‍ ആനക്കയം എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ജനകീയ വിചാരണ മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു

Sharing is caring!