മലപ്പുറം സൗഹൃദ വേദി ജിദ്ദ ഇഫ്താര് സംഗമം നടത്തി

ജിദ്ദ: ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങള്ക്കതീതമായി മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ മലപ്പുറം സൗഹൃദ വേദി ജിദ്ദയില് സംഘടിപ്പിച്ച ഇഫ്താര് സംഗമം തലാല് ഇന്റര്നാഷണല് സ്കൂള് പ്രിന്സിപ്പല് ഷാനവാസ് തലാപ്പില് ഉത്ഘാടനം ചെയ്തു.
സാമുദായിക ധ്രുവീകരണം ആളുകളെ ചിന്നഭിന്നമാക്കിക്കൊണ്ടിരിക്കുന്ന വര്ത്തമാന കാല സാമൂഹ്യ സാഹചര്യത്തില് ഇത്തരം കൂട്ടായ്മകള്ക്ക് നിസ്തൂലമായ പങ്കാണ് വഹിക്കാനുണ്ടെന്നും മലപ്പുറം സൗഹൃദ വേദി അതിനൊരു മാതൃകയാകട്ടെ എന്നും ഉത്ഘാടന പ്രാസംഗികന് സൂചിപ്പിച്ചു. സൗഹൃദ വേദി ചെയര്മാന് യു എം ഹുസൈന് അധ്യക്ഷത വഹിച്ച ചടങ്ങില് രാജീവ് പുതിയകുന്നത്ത്, ബഷീര് അഹമ്മദ് മച്ചിങ്ങല്, ഷിയാസ് ബാബു മേല്മുറി എന്നിവര് ആശംസകള് നേര്ന്ന് സംസാരിച്ചു.
സീമാടന് അയ്യൂബ്, നാസര് പെരുമ്പള്ളി, നൗഷാദ് കളപ്പാടന് , ലത്തീഫ് നരിപ്പറ്റ, അഷ്ഫര് നരിപ്പറ്റ , സി പി സൈനുല് ആബിദ്, അസ്കര് മേല്മുറി, സി എച് മുഹമ്മദ് അലി, ജുനൈദ് പൈത്തിനിപറമ്പ്, കമാല് കളപ്പാടന് , പി കെ മുഹമ്മദ് കുട്ടി എന്നിവര് നേതൃത്വം നല്കി. സലീം സൂപ്പര് സ്വാഗതവും , പി കെ വീരാന് ബാവ നന്ദിയും പറഞ്ഞു
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]