റമദാന്‍ വിപണിയില്‍ ഇത്തവണ ഫ്രൂഡ്‌സിന് ഡിമാന്റ് കുറവ്

മലപ്പുറം: നോമ്പ് തുറയിലും ഉണരാതെ പഴവര്‍ഗ്ഗ വിപണി.റംസാനില്‍ വിപണി കീഴടക്കിയിരുന്ന പഴവര്‍ഗ്ഗങ്ങള്‍ക്കാണ് ആളില്ലാത്ത അവസ്ഥ.
നോമ്പ് മൂന്ന് പിന്നിട്ടിട്ടും പഴവര്‍ഗ്ഗ വിപണി ഉണരാത്തത് വ്യാപാരികളെയും മൊത്ത കച്ചവടക്കാരെയും ആശങ്കയിലാക്കുന്നു. സാമ്പത്തിക മാന്ദ്യം ഇനിയും ജനങ്ങളെ വിട്ടൊഴിയാത്തതാണ് പഴ വര്‍ഗ്ഗ വിപണിയില്‍ തിരിച്ചടിയായിരിക്കുന്നതെന്നാണ് വ്യാപാരികളുടെ നിരീക്ഷണം.കഴിഞ്ഞ വര്‍ഷത്തെ കച്ചവടത്തിലേക്ക് ഇനിയും എത്തിയിട്ടില്ല.എങ്കിലും വിപണിയിലെ താരം വിദേശത്തു നിന്നും എത്തുന്ന മൂസമ്പിയാണ്. മാമ്പഴത്തിന്നും ആവിശ്യക്കാരെത്തുന്നുണ്ട്.വിദേശ ഇനത്തിന് 120 രൂപ വരെ വില ഈടാക്കുന്നുണ്ടെങ്കിലും നാടന്‍ ഇനങ്ങള്‍ക്ക് 80 രൂപ വരെ വില വരുന്നുണ്ട്. വിപണി കീഴടക്കിയിരിക്കുന്ന മറ്റ് ഫലങ്ങള്‍ക്ക് വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. വിപണിയിലുണ്ടായ മാന്ദ്യം കൂടുതല്‍ പഴവര്‍ഗ്ഗങ്ങള്‍ ഇറക്കാനും കച്ചവടക്കാര്‍ മടിക്കുന്നുണ്ട്.കൂടാതെ വേനല്‍മഴ കനത്തതും പഴ വിപണിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് പറയുന്നത്. സമൂഹ നോമ്പുതുറകള്‍ക്ക് തുടക്കം കുറിക്കുന്നതോടെ വിപണിയിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]