സംഘ്പരിവാറിനെതിരായ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു

തിരുവനന്തപുരം: നിയമനടപടി പേടിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സംഘ്പരിവാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ജമ്മുകാശ്മീരില് ബലാല്സംഘത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ ചിത്രവും പേരും വെളിപ്പെടുത്തി എഴുതിയ പോസ്റ്റാണ് മുഖ്യമന്ത്രി ഡിലീറ്റ് ചെയ്തത്. നിമയനടപടി ഒഴിവാക്കാനാണ് മുഖ്യമന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന് അറിയുന്നു. ഏപ്രില് 13ന് ഇട്ട പോസ്റ്റാണ് മുഖ്യമന്ത്രി പേജില് നിന്നും ഒഴിവാക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട പെണ്കുട്ടിയുടെ ഫോട്ടോയും പേരും വെളിപ്പെടുത്തിയെന്ന കേസില് വ്യാപകമായി കേസുകള് രജിസ്റ്റര് ചെയ്തിരുന്നു. പോക്സോ കേസുകളാണ് ചുമത്തിയിരുന്നത്. ഹര്ത്താല് ദിവസം പങ്കെടുത്തവര്ക്കെതിരെയും പ്രതിഷേധ പ്രകടനം നടത്തിയവര്ക്കെതിരെയുമാണ് കേസുകള് ചുമത്തിയിട്ടുള്ളത്. ഇതിനെതിരെ സംഘടനകള് രംഗത്ത് വരികയും മുഖ്യമന്ത്രിക്കെതിരെയും നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്ന്ന് ആദ്യം പേര് എഡിറ്റ് ചെയ്ത് ഒഴിവാക്കിയെങ്കിലും ഫോട്ടോ നില നിര്ത്തിയിരുന്നു. എന്നാല് ഇന്ന് ഫോട്ടോയും പോസ്റ്റും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില് ടോറസ് [...]