ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍

ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍

മഞ്ചേരി: കഠ് വയില്‍ എട്ട് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നില്‍ സംഘ്പരിവാരാണെന്ന് വാര്‍ത്തകള്‍. ഹര്‍ത്താല്‍ ആഹ്വാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പേര്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ്ആപ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പിടിയിലായവര്‍ മഞ്ചേരി പോലീസ് സ്‌റ്റേഷനിലാണുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. രണ്ട് ലക്ഷം വാട്‌സ്ആപ് സന്ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് നടപടിയെടുത്തത്. 20നും 25നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായിട്ടുള്ളത്. എല്ലാ ജില്ലകളിലും വോയ്‌സ ഓഫ് യൂത്ത് എന്ന പേരില്‍ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ വാട്‌സ്ആപ് കൂട്ടായ്മയുടെ അഡ്മിന്‍ കൂട്ടായി സ്വദേശിയായ 16കാരനാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് നേരത്തെ ചന്ദ്രിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Sharing is caring!