ബൈക്കപകടത്തില്‍ മലപ്പുറത്തെ കൗമാരക്കാരന്‍ മരണപ്പെട്ടു

ബൈക്കപകടത്തില്‍  മലപ്പുറത്തെ കൗമാരക്കാരന്‍  മരണപ്പെട്ടു

അരീക്കോട്: ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് കൗമാരപ്രായക്കാരന്‍ മരണപ്പെട്ടു. ഊര്‍ങ്ങാട്ടിരി ഈസ്റ്റ് വടക്കുംമുറി കുളത്തിങ്ങല്‍ മീമ്പറ്റ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ ഫൗസാന്‍ (15) ആണ് മരണപ്പെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന ബന്ധു കൂടിയായ മീമ്പറ്റ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് മിദ്‌ലാജ് (15) കാലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരും മൂര്‍ക്കനാട് സുബുലു സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികളാണ്.

തെരട്ടമ്മലില്‍ നിന്ന് മൂര്‍ക്കനാട് ഭാഗത്തേക്ക് യാത്ര ചെയ്യവേ വില്ലേജ് ഓഫീസിന് കുറച്ച് മാറിയാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വെള്ളിയാഴ്ച ഫൗസാന്റെ മയ്യത്ത് ഖബറടക്കം വടക്കുംമുറി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സലീനയാണ് മാതാവ്. ഫൈറൂസ, ഫഹദ എന്നിവര്‍ സഹോദരിമാരും നാഫിസ് റഹ്മാന്‍ സഹോദരനുമാണ്

Sharing is caring!