കശ്മീര്‍ കത്തുവ പീഡനക്കേസ്; പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത മലപ്പുറത്തെ അധ്യാപകനെതിരെ പോലീസ് കേസെടുത്തു

വളാഞ്ചേരി : കശ്മീര്‍ കത്തുവ പീഡനക്കേസില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത അധ്യാപകനെതിരെ കാടാമ്പുഴ പോലീസ് കേസെടുത്തു. മാറാക്കര വി വി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകന്‍ പി ബി ഹരിലാലിനെതിരെ യാണ് കേസ്സെടുത്തത്. പോസ്റ്റര്‍ വിവാദത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍സ് ചെയ്തിരുന്നു. സിപിഐഎം മാറാക്കര ലോക്കല്‍ കമ്മിറ്റി മെമ്പര്‍ അഡ്വക്കേറ്റ് പി ജാബിര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]