മുടിക്കോട് പള്ളി തുറന്നു;നാളെ ജുമുഅ നടക്കും

മുടിക്കോട് പള്ളി തുറന്നു;നാളെ ജുമുഅ നടക്കും

മഞ്ചേരി: ഇരു വിഭാഗം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മുടിക്കോട് ജുമാ മസ്ജിദ് തുറന്നു. സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ഐക്യ ചര്‍ച്ചകളുടെ ഫലമായാണ് പള്ളി തുറന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ പള്ളി റസീവര്‍ ഭരണത്തിന് കീഴിലായിരുന്നു.

ഇന്ന് രാവിലെ ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ അലവിയെത്തിയാണ് പള്ളി തുറന്ന് നല്‍കിയത്. ഇരു വിഭാഗത്തിനും പങ്കാളിത്തമുള്ള കമ്മിറ്റിയുണ്ടാക്കിയാണ് പള്ളി തുറക്കുന്നതിന് ധാരണയായത്. ഏഴു മാസമായി അടച്ചിട്ടിരുന്ന പള്ളി തുറക്കണമെന്ന് ഐക്യ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്ന ആവശ്യങ്ങളില്‍ ആദ്യത്തേതായിരുന്നു.

സുന്നികള്‍ക്കിടയില്‍ ഐക്യം വേണമെന്ന് ഇരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ചര്‍ച്ചയുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. മുടിക്കോട് പള്ളി തുറന്നത് പോലെ മറ്റു പള്ളികളും തുറക്കാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്.

Sharing is caring!