നിയന്ത്രണംവിട്ടകാറിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണു

കണ്ണമംഗലം: കണ്ണമംഗലം തീണ്ടേകാടിനും അച്ചനമ്പലത്തിനും ഇടയിലുള്ള വളവില്‍ നിയന്ത്രണം വിട്ടകാറിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു വീണു.
റോഡിനു കുറുകെ 11 കെ.വി.വൈദ്യുതി ലൈന്‍ തകര്‍ന്നു വീണെങ്കിലും ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. കുന്നുംപുറം ഭാഗത്ത് നിന്നും അച്ചനമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുന്നതിനിടെ തൊട്ടു മുന്നിലുണ്ടായിരുന്ന പോസ്റ്റില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകര്‍ന്നു വീണു . കാറിലുണ്ടായിരുന്നവര്‍ക്ക് നിസാരമായി പരിക്കേറ്റു. ബൈക്ക് യാത്രികന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ ഫഹീം 20, ഗഫൂര്‍ 43 എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്..
റോഡിനു കുറുകെ വൈദ്യുത തൂണ് ഒ ടിഞ്ഞു കിടന്നതിനാല്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം ഏഴു മണിയോടെ കെ.എസ.ഇ.ബി. അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്തി വൈദ്യുതി പുനസ്ഥാപിച്ചു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]