മലപ്പുറത്തെ റേഷന്‍കടയില്‍നിന്ന് വാങ്ങിയ അഞ്ചുകിലോ ഗോതമ്പില്‍ അരകിലോ എം സാന്റ്

മലപ്പുറത്തെ റേഷന്‍കടയില്‍നിന്ന്  വാങ്ങിയ അഞ്ചുകിലോ ഗോതമ്പില്‍  അരകിലോ  എം സാന്റ്

പൊന്നാനി: മലപ്പുറം പൊന്നാനി അത്താണിയിലെ റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അഞ്ചുകിലോ ഗോതമ്പില്‍ അരക്കിലോ എം സാന്റ്. കാഞ്ഞിരമുക്ക് സ്വദേശി ബാലനാണ് അത്താണിയിലെ ഗോപാലന്റെ റേഷന്‍ കടയില്‍ നിന്നും അഞ്ചുകിലോ ഗോതമ്പ് വാങ്ങിയത്.വീട്ടിലെത്തി ഭാര്യ നോക്കിയപ്പോഴാണ് ഗോതമ്പില്‍ അരക്കിലോയില്‍ കൂടുതല്‍ എം സാന്റ് പൊടിയാണെന്ന് കണ്ടെത്തിയത്.

ഇത്രയധികം എം സാന്റ് ഗോതമ്പില്‍ കടന്നുകൂടിയതറിഞ്ഞ ഞെട്ടലിലാണ് റേഷന്‍കടയുടമയും.ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിയില്ലാത്തതുമായ ഭക്ഷ്യധാന്യങ്ങളാണ് കുറച്ച് കാലമായി പൊന്നാനിയിലെ റേഷന്‍കടകളില്‍നിന്നും ലഭിക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ട്.ഗോഡൗണില്‍ നിന്നും ഗോതമ്പ് ചാക്കിലേക്ക് മാറ്റുമ്പോള്‍ എം സാന്റും പെട്ടുപോയതാകുമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

Sharing is caring!