ഫയലുകള്‍ വിരല്‍തുമ്പില്‍, സൗജന്യ വൈഫൈ: സ്മാര്‍ട്ടായി മലപ്പുറം

ഫയലുകള്‍ വിരല്‍തുമ്പില്‍, സൗജന്യ വൈഫൈ: സ്മാര്‍ട്ടായി മലപ്പുറം

മലപ്പുറം: പൊതുജനങ്ങള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. നാല് കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാന ഐടിമിഷനും ബിഎസ്എന്‍എലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ജില്ലാ പഞ്ചായത്ത് ഭവന്‍, കലക്ടറേറ്റ്, കോട്ടപ്പടി താലൂക്ക് ആശുപത്രി, കൊളപ്പുറം ടൗണ്‍ എനന്നിവിടങ്ങളിലാണ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. മറ്റുള്ള സ്ഥളങ്ങളില്‍ ഉടന്‍ തുടങ്ങും. ആദ്യ ഘട്ടത്തില്‍ 53 കേന്ദ്രങ്ങളിലാണ് സൗജന്യ സര്‍വീസ് ഉണ്ടാവുക

സൗജന്യ വൈഫൈ സൗകര്യത്തോടൊപ്പം പൊതുജനങ്ങള്‍ക്ക് ഉപകാരമാവുന്ന മറ്റൊരു പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. കലക്ടറേറ്റില്‍ നല്‍കിയ പരാതികളുടെ വിവരങ്ങളും സ്റ്റാറ്റസും മൊബൈല്‍ വഴി അറിയുന്നതാണ് പുതിയ സേവനം. eoffice.kerala.gov.in സൈറ്റില്‍ മലപ്പുറം എന്ന് സെലക്ട് ചെയ്ത ശേഷം ഫയല്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉപയോഗിച്ച് ഫയലിന്റെ നിലവിലെ സ്റ്റാറ്റസും, ആരുടെ സീറ്റിലാണ് ഫയല്‍ ഉള്ളതെന്നും അറിയാന്‍ കഴിയും

Sharing is caring!