പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.എം ഷാജി

പിണറായിയെ രൂക്ഷമായി  വിമര്‍ശിച്ച് കെ.എം ഷാജി

മലപ്പുറം:സമകാലിക വിവാദ വിഷയങ്ങളില്‍ നിയമസഭയില്‍ പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കെ.എം ഷാജി എം.എല്‍.എയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അതേസമയം പ്രസംഗത്തില്‍ ഉന്നയിച്ച വളരെ പ്രാധാന്യമുള്ളൊരു വിഷയത്തില്‍ ശ്രദ്ധ കൊടുക്കാതെ കുറ്റം കണ്ടെത്തിയ വിമര്‍ശകര്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ തന്നെ രംഗത്തെത്തി.

തന്റെ പ്രസംഗത്തിലെ ചില വാചകങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നു അടര്‍ത്തിയെടുത്ത് ഉപയോഗിച്ചവര്‍ക്ക് വിശദീകരണവുമായാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ ഷാജി രംഗത്തെത്തിയത്.

കെ.എം ഷാജിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

വളരെ പ്രാധാന്യമുള്ളൊരു വിഷയം അതിലേറെ പ്രാധാന്യമുള്ളൊരു സമയത്ത് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണു കഴിഞ്ഞ സഭാ പ്രസംഗത്തില്‍ ഞാന്‍ ശ്രമിച്ചത്. അതിനു സമൂഹവും സമുദായവും നല്‍കിയ പിന്തുണയും പിന്‍ബലവും ഞാന്‍ മനസ്സിലാക്കുന്നു .

അപ്പോഴും പക്ഷെ ചിലര്‍ ”ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം ‘ എന്നു പറഞ്ഞതു പോലെ ഈ പ്രസംഗത്തിലെ ചില വാചകങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നു അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നത് കാണുമ്പോള്‍ അവരോട് സഹതാപമാണു തോന്നുന്നതു .

10 മിനിറ്റിനുള്ളില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു തീര്‍ക്കുമ്പോഴുണ്ടാകുന്ന ധൃതിക്കിടയില്‍ സംഭവിക്കാവുന്ന വിശദീകരണത്തിന്റെ കുറവിനെ ഉപയോഗിച്ചുണ്ടാക്കുന്ന ഈ ആശയക്കുഴപ്പത്തിനുള്ള ശ്രമം സാമാന്യ ബോധമുള്ള ആരും ഗൗരവത്തില്‍ എടുത്തിട്ടില്ല .

സമുദായത്തെ ബാധിക്കുന്ന ഒരുപാടു വിഷയങ്ങളില്‍ ഗൗരവമുള്ള ഇടപെടലുകള്‍ ആവശ്യമുള്ളൊരു കാലമാണിത് .. മത പ്രബോധകര്‍ക്കു നേരെ നടക്കുന്ന വായടപ്പിക്കല്‍ ശ്രമം മാത്രമല്ല, ലക്ഷോപലക്ഷം കുഞുങ്ങള്‍ക്ക് അഭയമാകുന്ന യതീംഖാനകള്‍ അടക്കം അടച്ചുപൂട്ടെണ്ട നിയമകുരുക്കുകളിലേക്കു കാര്യങ്ങള്‍ പോകുകയാണു .
ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണു ഞാനീ വിഷയം ഉന്നയിക്കുന്നത് .

കേരളത്തിലെ പോലീസ് ഫാസിസ്റ്റ് അജണ്ടകളോടു സ്വീകരിക്കുന്ന സമീപനമല്ല മുസ് ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരായുള്ള കേസുകളില്‍ സ്വീകരിക്കുന്നത് എന്ന കാര്യമാണു പറഞ്ഞത്. തുല്യ നീതി നടപ്പിലാവുന്നില്ല എന്നതാണു പ്രധാന പ്രശ്‌നം.അതിലേക്കാണു പല ഉദാഹരണങ്ങളും എടുത്തു പറഞ്ഞത്.
ആശയപരമായി പല യോജിപ്പുകളും വിയോജിപ്പുകളും ഉള്ളത് വ്യക്തിപരമാണു.
നീതി ലഭിക്കുക എന്നത് ഒരു മനുഷ്യാവകാശ പ്രശ്‌നവുമാണു

ബാബരിക്കനന്തരമുള്ള കേരളത്തെ മതതീവ്രതയിലേക്കു നയിക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തെ അന്നു ചെറുക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നതു ടഗടടഎ ,കടങ തുടങ്ങിയ സംഘടനകളായിരുന്നു , അനാവശ്യമായ ഈഗൊ കാണിച്ചു അന്നതിനു പാരവെക്കാന്‍ പിറകിലൂടെ കളിച്ച ചില ടൈഗറുകളെ കുറിച്ചറിയണമെങ്കില്‍ നാസര്‍ ഫൈസിയോടും സലീമിനോടും മുജീബിനൊടുമൊക്കെ ചോദിചാല്‍ മനസ്സിലാകും ..

തികച്ചും ആശയപരവും സര്‍ഗ്ഗാത്മകവുമായ ആ പോരാട്ടത്തിനു ബുദ്ധിപരമായ പിന്‍ബലം നല്‍കാന്‍ സമദ് പൂക്കോട്ടൂരിനെ പോലെയും ങങ അഖ്ബറിനെ പൊലെയുള്ളവരും ഞങ്ങളുടെ പിറകിലുണ്ടായിരുന്നു .

ഈ വസ്തുതയെ അറിയാത്തവരല്ല ഈ ദുഷ്ട ബുദ്ധികള്‍ , മറിച്ചു ചില പട്ടങ്ങള്‍ എനിക്കു ചാര്‍ത്തി മാറ്റി നിര്‍ത്താനാള്ള വ്യഗ്രതയാണു ചിലര്‍ക്ക് ..

ഇത്തരം വേലത്തരങ്ങള്‍ കണ്ടു വിരളുന്നവരോ വീഴുന്നവരൊ ഭയപ്പെടുന്നവരൊ ഉണ്ടെങ്കില്‍ സമയം കളയാതെ അവരെ തിരഞ്ഞു പൊകുന്നതാവും സമയ നഷ്ടം കുറക്കാന്‍ ഇവര്‍ക്കു നല്ലത്.

ഞാന്‍ ജനിചു വളര്‍ന്നതു ഉഗാണ്ടയിലൊന്നുമല്ല
വയനാട്ടിലെ കണിയാമ്പറ്റയിലെ മുല്ലഹാജി മദ്രസ്സയില്‍ പത്താംതരവും പഠിച്ചിറങ്ങിയ എന്നെ ആ നാട്ടിലെ ഉസ്താതുമാര്‍ക്കറിയാം ആ നാട്ടുകാര്‍ക്കറിയാം.

ഒരു ചെറിയ ആവശ്യത്തിന് സംസാരിക്കാന്‍ ഒരിക്കല്‍ മര്‍ഹൂം കാളമ്പാടി ഉസ്താതിനെ കാണാന്‍ പോയതു ഞാനോര്‍ക്കുന്നു .
ജാഡകളേതുമില്ലാതെ ചുറ്റും ആള്‍കൂട്ടത്തെ കൂലികൊടുത്ത് നിര്‍ത്തി ആരവത്തിന്റെ ആദരവുണ്ടാക്കാത്ത ആ മഹാ മനീഷി അന്നു പറഞ്ഞു തന്ന ചില കാര്യങ്ങളുണ്ട് ..
എന്റെ ജീവിതത്തില്‍ ചിലപ്പോള്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ പ്രകോപനങ്ങളെ അവഗണിക്കുന്നതു ആ വാക്കുകള്‍ നെഞ്ചിലുള്ളതു കൊണ്ടാണു . അതൊരു ദുര്‍ബലതയായി എനിക്കിന്നുവരെ തോന്നിയിട്ടുമില്ല ..

പിളര്‍ന്നതൊന്നും പോര , പിന്നെയും പിന്നെയും പിളര്‍ത്താന്‍ കച്ചകെട്ടിയിറങ്ങുന്നവരെ പലപ്പോഴും അവഗണിക്കുന്നതു അതൊക്കെകൊണ്ടു തന്നെയാണു ..

സമസ്ഥയെയും ലീഗിനെയും ഒക്കെ തമ്മില്‍ തല്ലിച്ചു അതിന്റെ ചലം കുടിചു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെ എം ഷാജിയെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുത്

എന്റെ നിലപാടുകള്‍ സുതരാം വ്യക്തമാണു
ഏതെങ്കിലും ഒരു മതസംഘടനയില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിക്കുന്നവനല്ല ഞാന്‍ .

സമുദായവുമായി ബന്ധപെട്ട വിഷയങ്ങളില്‍ ശരിയെന്നു തോന്നുന്ന ബോധ്യങ്ങള്‍ ഇനിയും പറഞ്ഞുകൊണ്ടെയിരിക്കും , അതേതു കൊമ്പത്തവന്റെ മുന്നിലായാലും ..

അതു തെറ്റാണെങ്കില്‍ തിരുത്തിതരാന്‍ അവകാശമുള്ള പണ്ഡിത നേതൃത്വവും ഇവിടെയുണ്ട് .

സമുദായത്തെ കൊണ്ടുപോയി സി പി എമ്മിന്റെ ആലയില്‍ കെട്ടാന്‍ അച്ചാരം വാങ്ങിയവര്‍ ഉപദേശകരുടെയും വിമര്‍ശ്ശകരുടെയുമൊക്കെ വേഷംകെട്ടി വരുന്നത് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയുള്ളതുകൊണ്ടാണു പലപ്പോഴുമുള്ള ഈ മൗനം ::

അതല്ലാതെ ഭീരുത്വമൊ ഉത്തരമില്ലായ്മയൊ ആണെന്നു കരുതി വെറുതെ സന്തോഷിക്കരുത്

Sharing is caring!