ശിഹാബ് തങ്ങള്‍ ചിരിച്ച ഫോട്ടോക്ക് പിന്നില്‍
മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചിരിക്കുന്ന ഫോട്ടോകള്‍ വളരെ അപൂര്‍വമാണ്. ചിരിക്കുന്ന ഫോട്ടോകളില്‍ ഏറെയും മന്ദഹസിക്കുന്നത് മാത്രമാണുള്ളത്. തങ്ങള്‍ ചിരിക്കുന്ന ഒരു ഫോട്ടോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഫോട്ടോജേണലസ്റ്റ് ആയ നജീബ് ഷായാണ് തങ്ങള്‍ ചിരിക്കുന്ന ഫോട്ടോയെടുത്തത്. ആ ഫോട്ടോക്ക് പിന്നിലുള്ള കഥ ഫോട്ടോഗ്രാഫര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ
ഇത് ബഹുമാന പെട്ട പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. പരിചയപ്പെടുത്തേണ്ട ആവശ്യമില്ലന്നറിയാം, എല്ലാവര്ക്കും അറിയാവുന്നതാണ്… ഇത് ഞാന്‍ ഇടാനുള്ള കാരണം കുറച്ചു കാലമായിട്ടു ഈ ഫോട്ടോ എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു ഇന്ന് ഞാന്‍ പഴയ ഫോട്ടോ തിരയുന്നതിനിടയില്‍ ഇത് കിട്ടുകയുണ്ടായി എനിക്ക് ഇഷ്ട പെട്ട ഒരുഫോട്ടോ കൂടിയാണിത് തങ്ങള്‍ ചിരിക്കുന്ന ഫോട്ടോ കിട്ടാന്‍ ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഇങ്ങിനെ ചിരിക്കുന്ന ആന്റണി മുഖ്യമന്ത്രി ആയിരുന്ന സമയത്തു കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ ചെറിയൊരു പിണക്കമുണ്ടായിരുന്നു അത് തീര്‍ക്കാന്‍ ആന്റണി പാണക്കാടെത്തി ചര്‍ച്ച നടത്തി തിരിച്ചു പോയപ്പോള്‍ മലപ്പുറത്ത് നിന്നും എല്ലാ പത്ര ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നു എല്ലാവരും തിരിച്ചു പോയപ്പോള്‍ ഞാനും അന്ന് മാധ്യമത്തില്‍ മലപ്പുറത്തെ ഫോട്ടോഗ്രാഫറായിരുന്ന ജോണ്‍സണും കുറച്ചു നേരം അവിടെത്തന്നെ നിന്നു തങ്ങള്‍ ഇരിക്കാറുള്ള പുറത്തെ കസേരയില്‍ തങ്ങള്‍ വന്നിരുന്നു ക്യാമറ ബാഗില്‍ വെച്ച ഞാന്‍ ക്യാമറ ഒന്നുകൂടെ എടുത്തു ചന്ദ്രികയിലെ എഡിറ്ററായ സിപി സൈതലവി അവിടെയുണ്ടായിരുന്നു അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു തങ്ങള്‍ ചിരിക്കുന്ന ഒരു ഫോട്ടോപോലും ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല എന്ന് അത് കേട്ടപ്പോള്‍ തങ്ങള്‍ cp യോട് ചോദിച്ചു എന്താണ് അവര്‍ പറയുന്നെതെന്നു സിപി വളരെ മടിച്ചാണ് കാര്യം തങ്ങളോട് പറഞ്ഞത് അത് കേട്ടതും അറിയാതെ തങ്ങള്‍ ചിരിച്ചു അപ്പോള്‍ കിട്ടിയതാണ് ഈ ഫോട്ടോ. ഒരിക്കല്‍ തങ്ങള്‍ ഒരു ബുക്ക് പ്രകാശനത്തിന് മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ വന്നപ്പോള്‍ തങ്ങള്‍ക്കു ചായകൊടുത്തപ്പോള്‍ അത് കുടിക്കാന്‍ വേണ്ടി ചുണ്ടോട് അടുപ്പിച്ചപ്പോള്‍ ഞങ്ങളെയല്ലാവരെയും നോക്കി ചായ താഴെ വെച്ചിട്ട് ഇവര്‍ക്കെല്ലാവര്‍ക്കും ചായകൊടുക്കു എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ക്ക് ചായ തന്നതിന് ശേഷമാണ് തങ്ങള്‍ കുടിച്ചത് എന്തോ ഈ ഫോട്ടോ കിട്ടിയപ്പോള്‍ അറിയാതെ തങ്ങളിലേക്കൊന്നുപോയി……
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]