യുഡിഎഫ് സമരത്തിലെ ഡാന്‍സിനെതിരെ ജസ്‌ല മാടശ്ശേരി

യുഡിഎഫ് സമരത്തിലെ ഡാന്‍സിനെതിരെ ജസ്‌ല മാടശ്ശേരി

മഞ്ചേരി: യുഡിഎഫ് രാപകല്‍ സമരത്തിലെ പാട്ടിനെയും ഡാന്‍സിനെയും വിമര്‍ശിച്ച് ജസ്‌ല മാടശ്ശേരി. ശുഹൈബിനെ അപമാനിച്ചുവെന്ന് പറഞ്ഞ് തനിക്ക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ തന്നവര്‍ തന്നെയാണല്ലോ ശുഹൈബിന്റെ ഓര്‍മ്മകള്‍ക്ക് മുന്നിലിരുന്ന് ആടിയും പാടിയും, സിനിമാറ്റിക് സ്റ്റെപ്പുകളിട്ടും, മ്യൂസിക്കിന്റെ അകമ്പടിയോടെ ദിക്‌റ് ചൊല്ലിയും, അവന്റെ ഓര്‍മ്മകളെ സ്മരിക്കുന്നത് എന്നോര്‍കുമ്പഴാ ഒരു റിലാക്‌സേഷന്‍’ ജസ്‌ല ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ജ്‌സ്‌ലയെ ശുഹൈബിന്റെ മരണസമയത്ത് ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് സസ്‌പെന്റ് ചെയ്തിരുന്നു. ശുഹൈബിന്റെ ഓര്‍മകളെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്‌ലയെ സസ്‌പെന്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റന്റെ പൂര്‍ണരൂപം

സമകാലിക രാഷ്ട്രീയ ഭീകരതയെ കുറിച്ച് ഞാനെഴുതി.
അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത എന്റെ സഹപ്രവര്‍ത്തകര്‍,
ഞാന്‍ ശുഹൈബിനെ അപമാനിച്ചു, അവന്റെ ഓര്‍മ്മകളെ പുച്ഛിച്ചു, നിസാരവല്‍കരിച്ചു, സങ്കടം പ്രകടിപ്പിച്ചില്ല എന്നെല്ലാം കരഞ്ഞ് വിളിച്ച്, എന്നെ തെറി വിളിച്ച്, മുസ്ലിം ലീഗിന്റെ മൂട് താങ്ങി, ഫ്‌ലാഷ് മോബ് വിഷയത്തിലൊരുക്കി വെച്ച സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എടുത്ത് തന്നു.
അതേസഹപ്രവര്‍ത്തകര്‍ തന്നെയാണല്ലോ സുഹൈബിന്റെ ഓര്‍മ്മകള്‍ക്ക് മുന്നിലിരുന്ന് ആടിയും പാടിയും, സിനിമാറ്റിക് സ്റ്റെപ്പുകളിട്ടും, മ്യൂസിക്കിന്റെ അകമ്പടിയോടെ ദിക്‌റ് ചൊല്ലിയും, അവന്റെ ഓര്‍മ്മകളെ സ്മരിക്കുന്നത് എന്നോര്‍കുമ്പഴാ ഒരു റിലാക്‌സേഷന്‍’

38,39,40ആമത്തെ വെട്ട് വരേ നിങ്ങള് വെട്ടിയല്ലോ…കൂത്താടിക്കൊണ്ട്…
ആ ശുഹൈബിനെ..

പ്രിയ കോണ്‍ഗ്രസുകാരേ…
ആ ഖദറിന് ഒരു പാരമ്പര്യമുണ്ട്…
അത് കളങ്കപ്പെടുത്തല്ലേ..

Sharing is caring!