മഞ്ചേരിയില് 13വയസ്സുകാരി തൂങ്ങി മരിച്ചു

മഞ്ചേരി: പതിമൂന്നുകാരിയായ വിദ്യാര്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. മഞ്ചേരി പുല്പ്പറ്റ വളമംഗലം മണ്ണിങ്ങച്ചാലി മുഹമ്മദാലി മുസ്ലിയാരുടെ മകള് ത്വയ്ബ (13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലിന് സ്കൂള് വിട്ടെത്തിയ കുട്ടി നേരെ കിടപ്പുമുറിയില് കയറി കതകടക്കുകയായിരുന്നു. രാത്രി എട്ടായിട്ടും കുട്ടി പുറത്തു വരാതിരുന്നതിനെ തുടര്ന്ന് വീട്ടുകാര് അയല്ക്കാരെയും ബന്ധുക്കളെയും വിളിച്ചു കൂട്ടി വാതില് ചവിട്ടി തുറക്കുകയായിരുന്നു. ഫാന് ഹുക്കില് പ്ലാസ്റ്റിക് കയറ് കെട്ടിയാണ് തൂങ്ങിയത്. ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര് മരണം സ്ഥിരീകരിക്കുകയായിരുന്നു. പൂക്കൊളത്തൂര് ഹൈസ്ക്കൂള് എട്ടാംക്ലാസ് വിദ്യാര്ഥിനിയാണ്. മഞ്ചേരി എസ്.ഐ കെ.പി അബ്ദുറഹിമാന് ഇന്ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല് കോളേജില് പോസ്റ്റ്മോര്ട്ടത്തിനു ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കി.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്ഗര് ജില്ലയില് ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര് പ്രവര്ത്തിക്കുന്നത്. വൈസ് ചാന്സലര് ഡോ. [...]