ആറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച അയല്‍വാസിക്ക് 5വര്‍ഷം കഠിന തടവും പിഴയും
മഞ്ചേരി: പുത്തനത്താണി വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആറ്, പത്ത് വയസ്സ് പ്രായമുള്ള ബാലികമാരെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ അയല്‍വാസിക്ക് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി അഞ്ചു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പകഞ്ചേരി പുത്തനത്താണി പുന്നത്തല സ്വദേശിയെയാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. 2016 ജനുവരി രണ്ടിനും മാര്‍ച്ച് 31നും ഇടയില്‍ പലതവണ പീഡനത്തിന് വിധേയരാക്കിയെന്നാണ് പരാതി. വളാഞ്ചേരി സി ഐ കെ ജി സുരേഷാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
പീഡനത്തിനിരയായ കുട്ടികള്‍ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]