സംവരണം ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: മുജീബ് കാടേരി

സംവരണം ഇല്ലായ്മ  ചെയ്യാനുള്ള നീക്കം  ഭരണഘടനാ വിരുദ്ധം:  മുജീബ് കാടേരി

മലപ്പുറം: സംവരണ സമുദായങ്ങള്‍ക്ക് അനുവദിച്ച ആനൂകൂല്യം ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഭരണ ഘടനാ വിരുദ്ധവും രാഷട്ര വിരുദ്ധവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി അഭിപ്രായപ്പെട്ടു. മലപ്പുറം മുനിസപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച നിശാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തൊഴിലവസരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നോക്ക സമുദായത്തിന് സംവരണം ലഭ്യമാവുക വഴി കേവല ദാരിദ്ര്യ നിര്‍മാര്‍ജനം എന്നതിലപ്പുറം സാമൂഹിക പുരോഗതിക്കാണ് ഇത് വഴി തെളിയിക്കുന്നത്. സാമൂഹിക പുരോഗതിയേ സാമ്പത്തികവുമായി ചേര്‍ത്ത പറയുന്നത് സംവരണത്തിന്റെ പ്രാഥമിക തത്വങ്ങള്‍ക്കെതിരാണ്. ദേവസം മേഖലയിലെ പുതിയ തീരുമാനത്തിനെ തുടര്‍ന്ന് നിയമനങ്ങള്‍ക്ക് പുറമെ കേന്ദ്രത്തില്‍ ഭരണ ഘടന ഭേതഗതിയടക്കം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഇടതു പക്ഷ നിലപാട് തികഞ്ഞ ന്യൂനപക്ഷ വിരുദ്ധമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന ഇടതു പക്ഷവും പിന്നോക്ക വിരുദ്ധ നിലപാടുകളില്‍ പരസ്പരം മത്സരിക്കുന്നത് ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ശമീര്‍ കപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഫെബിന്‍ കളപ്പാടന്‍, രാഹിസ് ആമിയന്‍, സി.പി സാദിഖലി, പി.കെ ബാവ, അഷ്‌റഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ, സി.കെ അബ്ദുറഹിമാന്‍, സുഹൈല്‍ പറമ്പന്‍, സുബൈര്‍ മൂഴിക്കല്‍, സദാദ് കാമ്പ്ര, ലത്തീഫ് പറമ്പന്‍, ശമീര്‍ വാളന്‍ പ്രസംഗിച്ചു.

Sharing is caring!