കുത്തിവെപ്പ് എടുക്കുന്ന കുട്ടികളുടെ ഉത്തവാദിത്വം താന്‍ഏറ്റെടുമെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ

കുത്തിവെപ്പ് എടുക്കുന്ന കുട്ടികളുടെ ഉത്തവാദിത്വം താന്‍ഏറ്റെടുമെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ

മലപ്പുറം: വള്ളിക്കുന്ന് നിയോജക മണ്ഡലം എം.ആര്‍ വാക്‌സിനേഷന്‍ അവലോകന യോഗം കലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോപ്ലക്‌സ് ഹാളില്‍ നടന്നു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നടത്തിയെന്ന് ഉറപ്പാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. കുത്തിവെപ്പ് എടുത്ത കുട്ടികളുടെ ഉത്തരവാദിത്വം മണ്ഡലം പ്രതിനിധിയെന്ന നിലയില്‍ ഏറ്റെടുക്കുന്നതായും എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ ഡി.എം.ഒ ഡോ.കെ.സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍, ഡബ്ല്യു.എച്ച്.ഒ കണ്‍സട്ടന്റ് ഡോ.അബ്ബാസ്, യൂനിസെഫ് പ്രതിനിധി ഡോ.സന്തോഷ് പങ്കെടുത്തു.

Sharing is caring!