മഅ്ദിന്‍ വൈസനിയം സമ്മേളനം മാര്‍ച്ച് മൂന്നിന്
മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായുള്ള ഹൈടെക് ലൈബ്രറി സമര്‍പ്പണവും പൊതു സമ്മേളനവും മാര്‍ച്ച് മൂന്നിന് വ്യാഴാഴ്ച മഅ്ദിന്‍ മഹബ്ബ സ്‌ക്വയറില്‍ നടക്കും. വൈകുന്നേരം അഞ്ചിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും.
തുടര്‍ന്ന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിക്കും. സ്വലാത്ത്, ജനാസ നിസ്‌കാരം, മുള്‌രിയ്യ, രിഫാഈ ആണ്ടു നേര്‍ച്ച, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന, അദാനം എിവയും പരിപാടിയുടെ ഭാഗമായി നടക്കും. പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പ്രാര്‍ത്ഥന നടത്തും.
പരിപാടിയുടെ നടത്തിപ്പിനായി സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്(ചെയര്‍മാന്‍), പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട്, മനരിക്കല്‍ അബ്ദുറഹ്മാന്‍ ഹാജി സീനത്ത്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി(വൈ. ചെയര്‍മാന്‍മാര്‍). മുസ്തഫ മാസ്റ്റര്‍ കോഡൂര്‍(ജന.കവീനര്‍), ദുല്‍ഫുഖാറലി സഖാഫി, ഒ.എം.എ റഷീദ് സാഹിബ്, സിറാജ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, സിദ്ധീഖ് മാസ്റ്റര്‍ കൊണ്ടോട്ടി, ബഷീര്‍ പെരുമ്പള്ളി(ജോ. കവീനര്‍മാര്‍). അബ്ദു ഹാജി വേങ്ങര (ട്രഷറര്‍). ശിഹാബ് അലി അഹ്‌സനി മലപ്പുറം (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന 313 അംഗ സ്വാഗത സംഘം രൂപവല്‍കരിച്ചു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.