പടപ്പറമ്പില്വെച്ച് 14കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍
പെരിന്തൽമണ്ണ: പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചതായ പരാതിയിൽ ഓട്ടോഡ്രൈവറായ യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പരിയന്തടത്തിൽ സുഹൈൽ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തോളമായി സ്കൂൾ വിദ്യാർത്ഥിനിയുമായി സൗഹൃദത്തിലായ സുഹൈൽ കുട്ടിയുടെ അമ്മയുമായി സൗഹൃദം നടിച്ചാണ് പീഡനത്തിന് വഴിയൊരുക്കിയത്. കുട്ടിയുടെ വീട്ടിൽ വെച്ചും, തൊട്ടടുത്ത പറമ്പിൽവെച്ചും ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ചൈൽഡ്ലൈൻ പ്രവർത്തകരാണ് വിദ്യാർത്ഥിനി പീഡനത്തിനിരയായ വിവരം പോലീസിനെ അറിയിച്ചത്. മങ്കട എസ്.ഐ.സുരേന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പീഡനത്തിനിരയായ കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റി.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]