ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുൽ ഗാന്ധിയുടെ നേതൃ പാടവത്തിന്റെ വിജയം: പി കെ കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അഭിപ്രായപ്പെട്ടു. മതേതര ശക്തികള്‍ക്ക് ഇത് ശുഭസൂചനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ വിറപ്പിച്ച തെരഞ്ഞെടുപ്പ് ഫലമാണ് ഗുജറാത്തിലുണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമങ്ങളിലെ ജനങ്ങള്‍ ബി.ജെ.പിയെ കയ്യൊഴിഞ്ഞു . രാജ്യത്തെ സാധാരണക്കാരുടെ വികാരമാണ് ഗുജറാത്തിലെ ഗ്രാമങ്ങളിൽ തെളിഞ്ഞു കാണുന്നത്. അധികാരത്തില്‍ കടന്നുവരാന്‍ കഴിഞ്ഞില്ലെങ്കിലും ഇരുപത്തി രണ്ടു വർഷമായി തുടർച്ചയായി ബി ജെ പി ഭരണം നടത്തി വരുന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍ തന്നെ അവർക്ക് കനത്ത ആഘാതമേൽപ്പിച്ചു കൊണ്ടാണു എ ഐ സി സി അധ്യക്ഷന്റെ അരങ്ങേറ്റം എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയം തന്നെയാണ്.
ഏതാണ്ട് ഒരു മാസം പ്രധാനമന്ത്രി ഗുജറാത്തില്‍ തമ്പടിച്ച് പ്രവര്‍ത്തനം നടത്തിയിട്ടും പരാജയഭീതി മൂലം ഏറ്റവും ഹീനമായ പ്രചരണതന്ത്രം എടുത്തിട്ടും എങ്ങനെയോ കഷ്ടിച്ച് കടന്നുകൂടി എന്നേ പറയാനൊക്കൂ. പ്രാദേശികമായി കോണ്‍ഗ്രസ് കെട്ടിപ്പടുത്ത മതേതര സഖ്യം വന്‍വിജയമായി. എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ മതേതര കൂട്ടായ്മ ഉയര്‍ന്നുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ തെരഞ്ഞെടുപ്പു ഫലം ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ (കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാന്, ത്രിപുര) കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
തെക്കേ ഇന്‍ഡ്യയില്‍ കോണ്‍ഗ്രസും മതേതരകക്ഷികളും ചേര്‍ന്ന് ഒരു വന്‍മുന്നേറ്റം സൃഷ്ടിക്കും. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം അതു തന്നെയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]