ഉംറക്കെത്തിയ മഞ്ചേരിയിലെ പൗരപ്രമുഖൻ മക്കയിൽ അന്തരിച്ചു
മഞ്ചേരി: ഉംറ ചടങ്ങിനായെത്തിയ മഞ്ചേരി സ്വദേശി മക്കയിൽ അന്തരിച്ചു. മഞ്ചേരി കാരക്കുന്നിലെ പൗരപ്രമുഖനും, ജാമിഅ ഇസ്ലാമിയ്യ സെക്രട്ടറിയുമായ എം അബ്ദുൽ ലത്തീഫ് (കുഞ്ഞാപ്പ-65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മദീനയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയത്. കാരക്കുന്ന് ജംഗ്ഷൻ ജുമാ മസ്ജിദിന്റെയും, മദ്രസയുടേയും പ്രസിഡന്റും, ജനറൽ സെക്രട്ടറിയും ആയി പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കി.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു
ഭാര്യ-സക്കീന. മക്കൾ- മുഹമ്മദ് ഫായിസ്, ബഷായിറ, ബാസിമ. മരുമകൻ-ആഷിഖ്. സഹോദരങ്ങൾ-അബ്ദുൽ കരീം, ചേക്കുട്ടി, അബ്ദുൽ ജലീൽ.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]