തിരൂരിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു
തിരൂർ: സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്ന മഞ്ചേരി മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ധൻ വിജിലൻസ് പിടിയിൽ. കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ അബ്ദുൽ ഗഫൂറാണ് പിടിയിലായത്. തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ഇയാളെ വിജലൻസ് പിടികൂടിയത്.
മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് ഇയാൾ രോഗികളെ പരിശോധിച്ചിരുന്നത്. ഇതിനിടെയാണ് വിജിലൻസ് ഡി വൈ എസ് പി ഫിറോസ് എം ഷഫീക്കിന്റെ നേതൃത്വത്തിൽ സംഘമെത്തുകയും ഡെപ്യൂട്ടി ഡി എം ഒ ഡോ അനുവിന്റെ സാനിധ്യത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]