ഉംറ നിർവഹിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ തിരൂർ സ്വദേശിനി മരണപ്പെട്ടു
മക്ക: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും വഴി തിരൂരിൽ നിന്നുള്ള തീർഥാടക മരിച്ചു. തിരിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വെച്ചായിരുന്നു മരണം. തിരൂർ മംഗലം സ്വദേശി സഫിയ അവറസ്സാനകത്ത് (62) ആണ് മരിച്ചത്.
മലപ്പുറത്തെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ യുവാവ് കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു
ഭർത്താവ്-മുഹമ്മദ്. ഏക മകൻ മുഹമ്മദ് ഷാഹിദ്. ഇദ്ദേഹം യു എ ഇയിൽ നിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ ഹയ്യ് ഫൈഹ റഹ്മാനിയ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]