മലപ്പുറത്തെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ യുവാവ് കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു

മലപ്പുറത്തെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ യുവാവ് കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു

കോഡൂർ : തിരൂർ വെങ്ങലൂർ സ്വദേശിയും കോഡൂർ ചെമ്മങ്കടവ് കോങ്കയം മഹല്ല് പള്ളിയിലെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ മുഹമ്മദ് ഷമീം ടി.എം( 20) കടലുണ്ടിപ്പുഴയിലെ കോങ്കയം പള്ളിക്കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കവെ മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വെള്ളത്തിൽ നിന്നും രക്ഷിച്ചതിനു ശേഷം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പിതാവ് ഷറഫുദ്ദീൻ. മാതാവ് ശരീഅത്ത്. സഹോദരി : ഫാത്തിമ്മസന. മലപ്പുറം ഡീൻസ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. നിയമ നടപടികൾക്കു ശേഷം പോലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Sharing is caring!