മലപ്പുറം കോഡൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

മലപ്പുറം കോഡൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

മലപ്പുറം: വെസ്റ്റ്‌കോഡൂരിലെ പുല്‍പ്പാട്ടില്‍ അരീക്കാട്ടില്‍ മമ്മദു ഹാജിയുടെ മകനും മക്ക ശിഫ അല്‍ബറക്ക പോളി ക്ലിനിക്ക് സൂപ്പര്‍വൈസറുമായ അബ്ദുല്‍ റസാഖ് (63)മക്കയില്‍ നിര്യാതനായി. കബറടക്കം മക്കയില്‍ നടക്കുന്നതാണ്. കെ.പി.എ. മജീദ് എം.എല്‍.എ.യുടെ ജേഷ്ട സഹോദരന്‍ കരുവള്ളി പാത്തിക്കല്‍ പരേതനായ ബാപ്പുട്ടിയുടെ മകള്‍ പടപ്പറമ്പിലെ
കെ.പി.രഹീന നൈനയാണ് ഭാര്യ, മക്കള്‍: റാഫിയ, റിയ, മരുമകന്‍: കടുവത്ത് വടക്കേ വളപ്പില്‍ ഷാനവാസ് (താനൂര്‍)

Sharing is caring!