12കാരിയുടെ പരാതിയില്‍ പിതാവ് റിമാന്റില്‍
മഞ്ചേരി : പന്ത്രണ്ടുകാരിയുടെ പരാതിയില്‍ പിതാവിനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. 2022 ജനുവരി മുതല്‍ 2023 ജനുവരിയിലെ ആദ്യ ആഴ്ച വരെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം മാതാവിനെ അറിയിച്ച കുട്ടിയെ പിതാവ് നാഭിക്ക് ചവിട്ടി പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ 18ന് അരീക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ബലാല്‍സംഗമടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജി എസ് നസീറ ഫെബ്രുവരി മൂന്നു വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്ല്‍ സബ്ജയിലിലേക്കയച്ചു.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]