പോക്സോ കേസില്‍ മലപ്പുറത്തെ മദ്രസാ ഉസ്താദിനെ അറസ്റ്റ് ചെയ്തു
മലപ്പുറം: പോക്സോ കേസില്‍ മലപ്പുറത്തെ മദ്രസാ ഉസ്താദിനെ അറസ്റ്റ് ചെയ്തു. മലപ്പുറം പാങ്ങ് സ്വദേശിയും കോഡൂര്‍ മുണ്ടക്കോട് മദ്രസയിലെ അധ്യാപകനുമായ ഇബ്രാഹി(50)മാണ് വനിത പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈനില്‍ നിന്ന് ലഭിച്ച പരാതി മലപ്പുറം വനിത പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. വനിത എസ്.ഐ സന്ധ്യദേവിയാണ് കേസ് അന്വേഷിക്കുന്നത്. അതേ സമയം ഇത് വ്യാജ പരാതിയാണെന്നാരോപിച്ച് പള്ളി മഹല്ല് കമ്മിറ്റിയിലെ ചിലര്‍ രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച മഹല്ലില്‍ ലഹരിക്കെതിരെ പ്രചരണം നടത്തിയിരുന്നുവെന്നു ഇതിനെതിരെ ചിലര്‍ ലഹരി പ്രചാരകരായ യുവാവിനെതിരെ രംഗത്തുവന്നതിനെതിരെ മഹല്ല് കമ്മിറ്റിയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ഒരു വിഭാഗംപേര് ആരോപിക്കുന്നത്. സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]