ലോകകപ്പ് ഉദ്ഘാടന വേദിയിൽ മുണ്ടെടുത്ത് താരമായി പി കെ ബഷീർ എം എൽ എ
ദോഹ: മലയാളികൾ സ്വന്തം ലോകകപ്പ് ആയി ആഘോഷിക്കുന്ന വേദിയിൽ കേരളീയ വസ്ത്രം ധരിച്ചെത്തി പി കെ ബഷീർ എം എൽ എ. ഞായറാഴ്ച്ച നടന്ന ലോകകപ്പ് ഉദ്ഘാടനത്തിനാണ് മുണ്ടും ഷർട്ടും ധരിച്ച് ഏറനാട് എം എൽ എ പി കെ ബഷീർ എത്തിയത്. പാശ്ചാത്യ രാജ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി ഏറ്റവും മികച്ച രീതിയിലാണ് ഖത്തർ ലോകകപ്പ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദോഹ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ മുതൽ ലോകകപ്പിന്റെ ആശ്ചര്യങ്ങളിലേക്കാണ് ഖത്തർ സ്വീകരിക്കുന്നതെന്ന് പി കെ ബഷീർ പറഞ്ഞു. ലോകത്തിന്റെ പല ഭാഗത്തു നിന്നും ഫുട്ബോൾ ആരാധകർ എത്തിയിട്ടും വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കാൻ ഏതാനും മിനുറ്റുകൾ മാത്രമേ വേണ്ടി വന്നുള്ളു. ഇത്രയും വാഹനങ്ങൾ സ്റ്റേഡിയത്തിലേക്ക് ഒരുമിച്ചെത്തിയിട്ടും ഗതാഗത തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്കായി. എല്ലാംകൊണ്ടും വളരെ മനോഹരമായ ലോകകപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന അർജന്റീന-സൗദി അറേബ്യ മത്സരവും, 24ന് നടക്കുന്ന കളിയും കണ്ട ശേഷമാകും പി കെ ബഷീർ ഖത്തറിൽ നിന്നും മടങ്ങുക. പലവട്ടം ആഗ്രഹിച്ച ലോകകപ്പ് കാണണമെന്ന മോഹമാണ് ഇപ്പോൾ സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ നിന്നെത്തിയവരും, അവിടെയുള്ള മലയാളികളുമെല്ലാം ചേർന്ന് ലോകകപ്പ് ഗംഭീര ആഘോഷമാക്കുകയാമെന്നും പി കെ ബഷീർ കൂട്ടിച്ചേർത്തു.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]