കിണറ്റിൽ തൂങ്ങിയ മൃതദേഹം പുറത്തെടുത്തു
മഞ്ചേരി: കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്ക്കന്റ മൃതദേഹം അഗ്നി രക്ഷാ സേന പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
കാവനൂർ പഞ്ചായത്ത്, വടക്കുമലയിൽ 60 അടി ആഴമുള്ള കിണറ്റിലാണ് കാവനൂർ പടിയേങ്ങൽ മുജീബ് റഹ്മാൻ (43) നെ
തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ നിലയം മേധാവി പ്രദീപ് പാമ്പലത്ത്ന്റെ നേതൃത്വത്തിൽ സംഘം എത്തി രക്ഷപ്പെടുത്തുകയായിരുന്നു. വല ഉപയോഗിച്ചാണ് തൂങ്ങിയ ആളെ പുറത്തെടുത്തത്.
അഗ്നി രക്ഷാ നിലയം ജീവനക്കാരായ ജോയ് എബ്രഹാം, കെ ബി ശ്രീകുമാർ , ഷൈജു, ഷമീം, ഫിറോസ്, രമേശ്, സഞ്ജു, അരുൺ ലാൽ, ബിനീഷ്, സുബ്രഹ്മണ്യൻ, ജംഷീർ പി കെ, ഹുസ്നി മുബാറക്, സൈനുൽ ആബിദ് എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]