പെരിന്തല്‍മണ്ണയില്‍ 23ലക്ഷംരൂപയുടെ കുഴല്‍പ്പണ വേട്ട പ്രതി പിടിയില്‍
അങ്ങാടിപ്പുറം: രേഖകളില്ലാതെ കാറില്‍ കടത്തിയ 23 ലക്ഷം രൂപയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയില്‍.മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്ഐ. സന്തോഷ് എന്നിവരും സംഘവും അങ്ങാടിപ്പുറം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ആണ് 23 ലക്ഷം രൂപ കണ്ടെത്തിയത് , വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ 500 ന്റെയും 2000 തിന്റെയും കെട്ടുകളയാണ് ഉണ്ടായിരുന്നത്. വെള്ളിമുക്ക് സ്വദേശി ആയ കുഞ്ജീന് ബാവ മകന് അബ്ദുള്‍ റഷീദിന്റെ കൈവശത്ത് നിന്നാണ് കുഴല്‍പ്പണം കണ്ടെത്തിയത് . കുഴല്‍പ്പണം കടത്താന്‍ ഉപയോഗിച്ച കാറും, 23 ലക്ഷം രൂപയും പോലീസ് ബന്തവസ്സില്‍ എടുത്തു. പെരിന്തല്‍മണ്ണ കോടതി മുമ്പാകെ ഹാജരാക്കി.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]