ഭാരത് ജോഡോ മുസ്ലിംലീഗ് നേതാക്കള്‍ രാഹുലിനെ കാണും
മലപ്പുറം: ഭാരത് ജോഡോ യാത്രയുമായി ജില്ലയിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കണ്ട് ചര്‍ച്ച നടത്തും. രാവിലെ പുലാമന്തോളില്‍ നിന്നും ആരംഭിച്ച് യാത്ര ഉച്ചയോടെ പെരിന്തല്മണ്ണയിലെത്തുമ്പോഴാണ് നേതാക്കള്‍ രാഹുലിനെ കാണുക. ഉന്നതാധികാര സമിതിയംഗങ്ങൾ പങ്കെടുക്കും, ദേശീയ സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യും. ബിജെപിയുടെ ഫാസിസ്റ്റ് സര്‍ക്കാറിനെ താഴെയിറക്കാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണി വീണ്ടും അധികാരത്തിലെത്താനുമുള്ള വലിയ ദൗത്യത്തിന് മുസ്ലിംലീഗിന്റെ പിന്തുണ നേതാക്കള്‍ രാഹുലിനെ അറിയിക്കും. രാജ്യത്തിന്റെ അഖണ്ഡതയും മതേരതര ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിക്കേ കഴിയൂവെന്നും അതിനായി ശക്തമായ പിന്തുണ നേതാക്കള്‍ ഉറപ്പ് നല്‍കും.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]