മലപ്പുറം പൊന്നാനിയില്‍ നടുറോഡില്‍ പോലീസിന് നേരെ തോക്ക് ചൂണ്ടി യുവാവ്
മലപ്പുറം: പൊന്നാനിയില്‍ തോക്ക് ചൂണ്ടി നടുറോഡില്‍ യുവാവിന്റെ അഭ്യാസം. പൊന്നാനി സ്വദേശിയായ യുവാവാണ് തോക്ക് ചൂണ്ടി നാട്ടുകാരേയും പൊലീസിനേയും മുള്‍മുനയില്‍ നിര്‍ത്തിയത്. പൊന്നാനി സ്വദേശിക്കൊപ്പം ആലിങ്ങലില്‍ ബൈക്കിലെത്തിയതായിരുന്നു യുവാവ്. ബൈക്ക് യാത്രികനാണ് ഇയാളെ കുറിച്ച് തിരൂര്‍ പൊലീസിന് വിവരം നല്‍കിയത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി.ഐയും മൂന്നു പൊലീസുകാരും കുതിച്ചെത്തി. പൊലീസെത്തിയതോടെ അരയില്‍ നിന്ന് തോക്ക് പുറത്തെടുത്ത യുവാവ് പൊലീസിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. ഇതിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമം പോലീസ് തകര്‍ത്തു. കയ്യിലുള്ളത് കളിത്തോക്കാണെന്ന് പൊലീസിന് മനസിലായി. അതോടെ ആലത്തിയൂര്‍ റോഡിലേക്ക് നടന്നു നീങ്ങിയ യുവാവിനെ സി.ഐയും സംഘവും പിന്തുടര്ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
മല്‍പ്പിടുത്തത്തിലൂടെയാണ് യുവാവിനെ കീഴടക്കിയത്. മല്പിടുത്തത്തിനിടെ തോക്ക് തകര്‍ന്ന് തരിപ്പണമാകുകയും ചെയ്തു. മാനസിക രോഗത്തിന് ചികിത്സയിലുള്ളയാളാണ് യുവാവ്. ചമ്രവട്ടം ജങ്ഷനില്‍ നിന്നായിരുന്നു ഇയാള്‍ പൊന്നാനിയില്‍ നിന്ന് കൂട്ടായിയിലേക്ക് പോകുകയായിരുന്ന ബൈക്കില്‍ കയറിയത്. ബൈക്ക് യാത്രക്കിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാലാണ് ആലിങ്ങലില്‍ യുവാവ് ഇറങ്ങിയ ശേഷം പൊലീസില്‍ വിവരം അറിയിച്ചത്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]