വീട്ടു മുറ്റത്തെ കടന്നൽ കൂട് ഭീഷണിയിൽ കുടുംബം
വള്ളിക്കുന്ന് : വീട്ടു മുറ്റത്തെ കടന്നൽ കൂട് കാരണം ഒരു കുടുംബം ഭീഷണിയിൽ . കരുമരക്കാട്ട് പി പി ഇസ്മായിലിന്റെ വീട്ടുമുറ്റത്തുള്ള തെങ്ങിലാണ് ഏറെ അപകടഭീഷണിയായി കടന്നൽ കൂട് കൂട്ടീയിട്ടുള്ളത്. ഓരോ ദിവസം കൂടും തോറും കൂട് വികസിച്ചു വരുന്നത് മൂലം ഇസ്മയിലിന്റെ പ്രായമേറെയുള്ള മാതാവും കുടുംബവും പേടിച്ചാണ് കഴിയുന്നത്.പരുന്തോ മറ്റു പക്ഷികളോ കൂടിൽ തൊട്ടാല്‍ കൂടിളകുന്ന കടന്നൽ കൂട്ടങ്ങള്‍ കൂടുതല്‍ അക്രമകാരികളായി മാറുന്നതാണ് പതിവ്. തെങ്ങിന് മുകളില്‍ ആയതിനാല്‍ നശിപ്പിക്കാന്‍ വഴികൾ കാണാതെ പേടിച്ചു കഴിയുകയാണ് ഈ കുടുംബം. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]