നിലമ്പൂര്‍ – ഷൊര്‍ണൂര്‍ ട്രെയിന്‍ സമയമാറ്റം റെയില്‍വേ പ്രഖ്യാപിച്ചു

നിലമ്പൂര്‍ – ഷൊര്‍ണൂര്‍ ട്രെയിന്‍  സമയമാറ്റം റെയില്‍വേ പ്രഖ്യാപിച്ചു

നിലമ്പൂരില്‍ നിന്ന് കോയമ്പത്തൂര്‍, തൃശൂര്‍,എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓഫീസ് സമയത്തിന് മുന്‍പ് എത്തുവാനും, തിരുവനന്തപുരത്ത് ഉച്ചയോടെ എത്തുന്ന ജനശതാബ്ദി എക്‌സ്പ്രസ്സ് കണക്ഷന്‍ ലഭിക്കുവാനും ഉതകുന്ന രീതിയില്‍ നിലമ്പൂരില്‍ നിന്നുള്ള ആദ്യ സര്‍വീസ് ആയി നമ്പര്‍ 06470,  ഒക്ടോബര്‍ 1, 2022 (ശനി) മുതല്‍ കാലത്ത് 05:30 ന് പുനക്രമീകരിച്ച് റെയില്‍വേ ഉത്തരവായി. 06470 നമ്പര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് വണ്ടി 07:10 ന് ഷൊറണൂര്‍ എത്തും.*

*ലഭിക്കുന്ന കണക്ഷനുകള്‍:*

*16609 തൃശൂര്‍ കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (07:30)*

*12081 കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (07:35)*

*22610 കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (07:50)*

*06458 ഷൊറണൂര്‍കോയമ്പത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (08:20)*

*ചആ:*

*16349 കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് ഒക്ടോബര്‍ 1 മുതല്‍ കാലത്ത് 06:05 നാകും നിലമ്പൂരെത്തുക.*

*11.10 നുള്ള നിലമ്പൂര്‍ഷൊറണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ഒക്ടോബര്‍ 1 മുതല്‍ ഉണ്ടാകില്ല.*

Sharing is caring!