കഞ്ചാവുമായി പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു

കഞ്ചാവുമായി പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു

എടക്കര: വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരിഫ്, അബ്ദുല്‍ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, ബാലുശേരി സ്വദേശി അമല്‍, പത്തനംതിട്ട സ്വദേശി ഷഹദ് എന്നിവരെയാണ് നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്ത് മണിയേടെയാണ് രണ്ട് കാറുകളിലായി കടത്തുകയായിരുന്ന 132 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിലയത്. രണ്ട് കാറുകളില്‍ ഒന്നിന്റെ ഡിക്കിക്കുള്ളില്‍ ആറ് കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒരു കാര്‍ പൈലറ്റായിട്ടാണ് എത്തിയത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആനമറി ചെക്കുപോസ്റ്റില്‍ നടത്തിയ വാനപരിശോധനയിലാണ് കഞ്ചാവും പ്രതികളും പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍, സിവില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുബിന്‍, എം. വിശാഖ്, കെ.ആര്‍. അജിത്ത്, ബസന്തകുമാര്‍, ജി.എം. അരുണ്‍കുമാര്‍, കെ. മുഹമ്മദലി, സജി പോള്‍, കെ. രാജീവ്, ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരായ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. മുരുകന്‍, പ്രവന്റീവ് ഓഫീസര്‍ പി. അരുണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം. ദിദിന്‍, കെ. ഷംസുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!