മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന്‍ നമ്പറില്‍ രണ്ട് ജെസിബികള്‍ പിടികൂടി
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന്‍ നമ്പറില്‍ രണ്ടു ജെസിബികള്‍. പിടികൂടിയ രണ്ടു ജെ.സി.ബിയും ഒരാളുടേത് തന്നെ. തേഞ്ഞിപ്പാലം അമ്പലപ്പടിയിലും ദേവത്തിയാലില് എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്. കര്‍ണാടക രെജിസ്റ്ററില്‍ ഉള്ള വാഹനത്തിന്റര്‍ നമ്പര്‍ പ്ലറ്റുകള്‍ മാറ്റി മറ്റൊരു കേരള രെജിസ്റ്ററേഷനില്‍ ഉള്ള ജെസിബിയുടെ നമ്പര്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയത് രണ്ടു വാഹനങ്ങളും ഒരു വ്യക്തിയുടെ കീഴിലുള്ളതാണ് എന്നാണ് വിവരം ലഭിച്ചത് മലപ്പുറം എം വി ഡി എന്‍ഫോഴ്സ് മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഫിറോസ് ബിന്‍ ഇസ്മായില്‍, ഹരിലാല്‍ കെ ആര്, സയ്യിദ് മഹമൂദ് പി കെ, സുനില്‍ രാജ് എസ്, വിജീഷ് വളേരി എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സ്ക്വഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയിലാണ് നിയമ ലംഗനം കണ്ടെത്തിയത് സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ടാക്സ് ലാഭിക്കാനും മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താണുമാണ് ഇത്തരം വ്യാജ നമ്പറുകളില്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് ഇത്തരം നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തു നടക്കുന്നുണ്ട് വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]