അന്തര്‍സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി മലപ്പുറത്ത് അറസ്റ്റില്‍
തിരൂര്‍: കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, എംഡിഎംഎ തുടങ്ങി മാരക ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ കൊടക്കല്‍ സ്വദേശിയെ തിരൂര്‍ പോലീസ് പിടികൂടി. തിരുന്നാവായ കൊടക്കല്‍ സ്വദേശിയായ ആയ അഴകത്ത്കളത്തില് സുധീഷ് (30) നെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ കൊടക്കലില്‍ വച്ച് പിടികൂടിയത്. മലപ്പുറം, പാലക്കാട് ,എറണാകുളം ജില്ലകളിലായി നിരവധി ലഹരിമരുന്ന് കേസുകളാണ് പ്രതിയുടെ പേരില്‍ നിലവിലുള്ളത്. 22 കിലോ കഞ്ചാവ് പിടികൂടിയതില്‍ പാലക്കാട് ജില്ലയിലും അഞ്ചുഗ്രാം എംഡിഎംഎ പിടികൂടിയതില്‍ കൊച്ചി നഗരത്തിലും കേസുകള്‍ നിലവിലുള്ള പ്രതി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മണല്‍കടത്ത് തൊഴില്‍ ആക്കിയിരുന്ന പ്രതി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ലഹരിമരുന്ന് വില്‍പ്പനയിലേക്ക് കടക്കുകുന്നതെന്നും ഇപ്പോള്‍ കൊച്ചി നഗരത്തിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ള ആളാണെന്നും പോലീസ് പറഞ്ഞു. തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, ഗ്രേഡ് എസ്.ഐ മുരളി സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിത്ത് , ഉണ്ണിക്കുട്ടന്, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]