പോക്സോകേസ് പ്രതിയായ മൂന്‍കൗണ്‍സിലറെ സംരക്ഷിച്ച് മലപ്പുറത്തെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍

പോക്സോകേസ് പ്രതിയായ മൂന്‍കൗണ്‍സിലറെ സംരക്ഷിച്ച് മലപ്പുറത്തെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍

മലപ്പുറം: പീഡന കേസില്‍ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത മലപ്പുറം നഗരസഭയിലെ ഇടതു പക്ഷ കൗണ്‍സിലര്‍ ആയിരുന്ന കെ വി ശശി കുമാറിനെതിരെ സമഗ്ര അന്വേഷണം നടത്തണം എന്നാവശ്യ പെട്ടു മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കണം എന്ന മലപ്പുറം നഗരസഭ കൗണ്‍സില്‍ തീരുമാനത്തെ മലപ്പുറം നഗരസഭയിലെ പ്രതിപക്ഷമായ ഇടതു പക്ഷ അംഗങ്ങള്‍ വിയോജന കുറിപ്പു നല്‍കി എതിര്‍ത്തു.
സ്വന്തം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിലൂടെ പോക്സോ ചുമത്തി കേരള പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട ഇടതുപക്ഷ കൗണ്‍സിലര്‍ ആയിരുന്ന കെ വി ശശികുമാറിനെ സിപിഎം സംരക്ഷിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് വിയോജന കുറിപ്പെന്ന് ഭരസമിതി അംഗങ്ങള്‍ പറഞ്ഞു.

കേരള ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത ഏറെ ഗുരുതരമായ പീഡനം അഞ്ചു ആറ് ഏഴു ക്ലാസുകളില്‍ പഠിക്കുന്ന ചെറിയ കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് വേണ്ടി സിപിഎം സമീപനം.
പ്രത്യക്ഷത്തില്‍ എതിര്‍ക്കുമ്പോഴും രാഷ്ട്രീയമായി അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതാണെന്നുള്ള വിമര്‍ശന വ്യാപകമായി ഉയരുന്നുണ്ട്. വലിയ പ്രതിഷേധങ്ങള്‍ക്കും ബഹുജന പ്രക്ഷോഭങ്ങള്‍ക്കും കാരണമായ വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടിനെതീരെ ഇടതുപക്ഷ ത്തിന്റെ അകത്തു നിന്ന് തന്നെ വ്യാപകമായ എതിര്‍പ്പുകളാണ് ഉയര്‍ന്നുവരുന്നത്
അതേ സമയം 30 വര്‍ഷം തുടര്‍ച്ചയായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും സി പി എം നേതാവുമായ കെ വി ശശി കുമാറിനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ എടുക്കണമെന്ന് മലപ്പുറം നഗരസഭ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു

അധ്യാപകനെതിരെ പോക്സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം അധ്യാപകന്‍ റിട്ടയര്‍ ചെയ്ത സാഹചര്യത്തില്‍ മുഴുവന്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും തടഞ്ഞു വെക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു
മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രി ബാലാവകാശ കമ്മീഷന്‍ വനിതാ കമ്മീഷന്‍ ഡി പി ഐ ഉള്‍പ്പെടെയുള്ള വര്‍ക്കും സ്‌കൂള്‍ മാനേജ്മെന്റിനും രേഖാ മൂലം കത്ത് നല്‍കാനും തീരുമാനിചു
പീഡന പ്രതിക്ക് ശിക്ഷ നല്‍കണമെന്ന് വാദിച്ചപ്പോഴും ന്യായീകരണവുമായി പ്രതിപക്ഷം കൗണ്‍സിലില്‍ സംസാരിച്ചത് നീണ്ട വാഗ്വതങ്ങള്‍ക്ക് ഇടയാക്കി
വിദ്യാര്‍ത്ഥിനികളെ ക്രൂരമായി പീഡിപ്പിച്ച അധ്യാപകന്‍ അധ്യാപക സമൂഹത്തിന് പൊതുപ്രവര്‍ത്തകര്‍ക്കും സൃഷ്ടിച്ച അപമാനം അപരഹ്യം ആണെന്നു കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായപെട്ടു
മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ കിടയില്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ പീഡനത്തിനെ ന്യായീകരിക്കുന്നതിന്നു വേണ്ടി പ്രതിപക്ഷ അംഗങ്ങള്‍ സംസ്ഥാനത്തും പുറത്തു നടന്ന വിവിധ പീഡന കഥകള്‍ അവതരിപ്പിച്ചത് യോഗം ഏറെ ശബ്ദ മയാനമാക്കി
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവാമെന്ന് ചെയര്‍മാനെ നിര്‍ദേശത്തെ വിവിധ കാരണങ്ങള്‍കൊണ്ട് വിയോജിക്കേണ്ടിവരുന്നു വന്ന പ്രതിപക്ഷം പറഞ്ഞത് നീണ്ട വാഗ്വദത്തിന്നു ഇടയാക്കി യത്. പെണ്‍കുട്ടികളോടും സ്ത്രീകളുള്‍പ്പെടെയുള്ള വരോടും ഒരു സമൂഹം കാണിക്കുന്നത് പ്രതിബദ്ധതയും ആദരവും ബഹുമാനവും ആ സമൂഹം ആര്‍ജിച്ച സാംസ്‌കാരിക ഉന്നദിയുടെ കൂടി പ്രതിഫലനം ആണെന്ന് ചെയര്‍മാന്‍ മുജീബ് കാടേരി യോഗത്തില്‍ പരാമര്‍ശിച്ചു അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം നഗരസഭയിലെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്ര കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ആയതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പണത്തിനു പുറമേ കേന്ദ്ര പദ്ധതികളില്‍ നിന്ന് കൂടി സാമ്പത്തിക സഹായം ലഭ്യമാകുന്നതിന്നു നടപടികള്‍ എടുക്കണം എന്നും കൗണ്‍സില്‍ തീരുമാനിച്ചു.അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരസഭയിലെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്ര കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ നല്‍കുന്ന പണത്തിനു പുറമേ കേന്ദ്ര പദ്ധതികള്‍ കൂടി പദ്ധതികളില്‍ നിന്ന് കൂടി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും കൗണ്‍സില്‍ തീരുമാനിച്ചു ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷതവഹിച്ചു വൈസ് ചെയര്‍മാന്‍ ഫൗസിയ കുഞ്ഞിപ്പൂ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ സക്കീര്‍ ഹുസൈന്‍ സിദ്ധീക്ക് നൂറെങ്ങല്‍ മറിയുമ്മ ശരീഫ് കൗണ്‍സിലര്‍മാരായ മഹമൂദ് കോതേങ്ങല്‍, ശിഹാബ് മൊടയങ്ങാടാന്‍, എ പി ശിഹാബ്, സികെ സഹീര്‍ സിപി സുഹൈല്‍
എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു

 

 

Sharing is caring!