മലപ്പുറം പറപ്പൂര് സ്വദേശി ഷാര്‍ജയില്‍ മരിച്ചു
വേങ്ങര: പറപ്പൂര് വടക്കുമുറി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. പരേതനായ കുറ്റിക്കാട്ടില്‍ അഹമ്മദിന്റെ മകന് മുഹമ്മദ് ( 58)ആണ് മരണപ്പെട്ടത്. രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധയെ തുടര്‍ന്ന തീവ്ര പരിചരണത്തിലായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്. കുടുംബം വര്‍ഷങ്ങളായി ഷാര്‍ജയിലുണ്ട്. മയ്യിത്ത് അവിടെ തന്നെ കബറടക്കി.
ഭാര്യ : റുഖിയ അഞ്ചുകണ്ടന്‍.മക്കള്‍ : അബ്ദു റഹൂഫ്, സാനിയ, മഹ്നൂന്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]