ബാബരി മസ്ജിദ് തകര്‍ത്തതിന് ന്യായം കണ്ടവര്‍ക്ക് മുസ്ലിമിന്റെ പൗരത്വം ഇല്ലാതാക്കാന്‍ അധികം പ്രയാസമുണ്ടാവില്ല: എ.വിജയരാഘവന്
മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്തതിന് ന്യായം കണ്ടവര്‍ക്ക് മുസ് ലിമിന്റെ പൗരത്വം ഇല്ലാതാക്കാന്‍ അധികം പ്രയാസമുണ്ടാവില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് പറഞ്ഞു. സി പി ഐ എം പുലാമന്തോള്‍ ലോക്കല്‍ കമ്മറ്റി ഓഫീസിനു വേണ്ടി നിര്‍മ്മിച്ച കെ പി മുഹമ്മദ് മാസ്റ്റര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസംഘര്‍ഷമാണ് ആര് എസ് എസ് ലക്ഷ്യം വെക്കുന്നത്. അതിന് വേഗത നല്കുന്ന അജണ്ടകളാണ് അമ്പരപ്പിക്കുന്ന വേഗതയില്‍ കേന്ദ്രബിജെപി ഗവണ്മെന്റിലൂടെ നടപ്പാക്കുന്നത്. വര്‍ഗ്ഗീയതയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ പ്രധാന പ്രതിപക്ഷമായകോണ്ഗ്രസിന് കഴിയുന്നില്ല. അതു കൊണ്ടാണ് ബിജെപിക്ക് തീവ്രവര്‍ഗ്ഗീയ നിലപാടുകള്‍ നടപ്പാക്കാന്‍ കഴിയുന്നത്.
മാറുന്ന ലോകത്തിന് പൊരുതുന്ന കേരളമായി സംസ്ഥാനം മാറി.മുഖ്യ പ്രതിപക്ഷമായി പ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസിന് സ്വന്തമായ നിലപാടുകളില്ല. നിലപാടുകളില്ലാത്തവരുടെ പാര്‍ട്ടിയുടെ വാലായി നടക്കുന്ന പാര്‍ടികള്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരും. കേരളത്തില്‍ കാലുമാറ്റ ഗവണ്മെന്റുണ്ടാക്കാന് ബി ജെ പി ക്ക് കഴിയില്ല. അതു കൊണ്ടാണ് ബി ജെ പി മുഖ്യശത്രുവായി ഇടതുപക്ഷത്തെ കാണുന്നത്.
ബി ജെ പി ക്ക് ഗവണ്മെന്റുണ്ടാക്കാന് പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ എത്ര കൊല്ലം നടന്നാലും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിനേയോ നേതൃത്വം നല്‍കുന്നവരെ യോ ഒന്നും ചെയ്യാന്‍ കഴിയില്ല. നല്ല കരുതലോടെയാണ് ജനങ്ങള്‍ ഇടതുപക്ഷ ഗവണ്മെന്റിനെ കാത്തു സൂക്ഷിക്കുന്നത്.ഈ തെരഞ്ഞെടുപ്പില്‍ എല്ലാ നുണപ്രചാരണങ്ങളേയും അതിജീവിച്ച് ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വലിയ തോല്‍വിയാണ് യു ഡി എഫ് ഏറ്റെടുക്കേണ്ടി വരികയെന്നും എ വിജയരാഘവന് പറഞ്ഞു.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]