കോണ്‍ഗ്രസിന്റെ കൊലക്കത്തി താഴെവെക്കണം ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി
മലപ്പുറം: കോണ്‍ഗ്രസിന്റെ കൊലക്കത്തി താഴെ വെക്കണമെന്നും, ആശയങ്ങള്‍ക്ക് പകരം ആയുധമേന്തിയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി. പോത്ത്കല്ല് പഞ്ചായത്തിലെ മുണ്ടേരിയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് മുജീബിനെയാണ് കോണ്‍ഗ്രസ് അക്രമികള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗ്രാമസഭ കഴിഞ്ഞിറങ്ങുമ്പോഴണ് കോണ്‍ഗ്രസ്സ് ക്രിമിനലും, കൊലപാതക കേസിലെ പ്രതിയുമായ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവ് ഷൗക്കത്ത് ആയുധമായെത്തി മുജീബിനെ ആക്രമിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതില്‍ അരിശം തീര്‍ക്കുന്നത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചാണ്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി വി അന്‍വര്‍ എംഎല്എയുള്പ്പെടെയുള്ളവരെ തടഞ്ഞ് ആക്രമിച്ചതും ഇതേ ക്രിമനലിന്റെ നേതൃത്വത്തിലായിരുന്നു.
കോണ്‍ഗ്രസിന്റെ കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് ജനാധിപത്യപരമായി മറുപടി നല്‍കും. ഈ നാടിന്റെ സമാധാനത്തിന് വിഘാതമായി നില്ക്കുന്നവര് കോണ്‍ഗ്രസ് ആണെന്ന് ഇതോടെ തെളിയിച്ചിരിക്കുകയാണ്. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കോണ്‍ഗ്രസിനെ പൊതുജനമധ്യത്തില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]