ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 സമസ്ത ഓണ്‍ലൈന്‍ മദ്റസക്ക് അവധി
ചേളാരി: ഡിസംബര്‍ 8,10,14 തിയ്യതികളില്‍ കേരളത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അന്നെ ദിവസങ്ങളില്‍ സമസ്ത ഓണ്‍ലൈന്‍ മദ്രസക്കും ഡിസംബര്‍ 14ന് ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി വരക്കല്‍ അല്‍ബിര്‍റ് എന്നീ ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ അറിയിച്ചു.
RECENT NEWS
വോട്ട് ചെയ്യാൻ വരുന്നതിനിടെ അപകടത്തിൽ പെട്ട് പരപ്പനങ്ങാടി സ്വദേശി മരിച്ചു
പരപ്പനങ്ങാടി: ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70) യാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. [...]