കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്ച്ച
മലപ്പുറം: മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിച്ചതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. കോവിഡ് വ്യാപനത്തിന്റെ കാലത്ത് ആഘോഷങ്ങൾ പരിമിതപ്പെടുത്താനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. ഇതുപ്രകാരം കേരളത്തിൽ നാളെ ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. ഇതുപ്രകാരം കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന് ആയിരിക്കും. ജൂലൈ 30ന് വ്യാഴാഴ്ചയാണ് അറഫാദിനമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, തിരുവനന്തപുരം പാളയം ഇമാം മൗലവി വി.പി. സുഹൈബ് എന്നിവർ അറിയിച്ചു.
RECENT NEWS
രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് അൻവറിനെതിരെ കേസെടുത്തു
മണ്ണാർക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് [...]