തിരൂരിലും കൊണ്ടോട്ടിയിലും കൊറോണെയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരെ കേസ്
മലപ്പുറം: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. കോണ്ടോട്ടിയിലെ ആശുപത്രികളിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തെന്നവിധത്തില് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]