സര്‍വകലാശാലകളില്‍ ജയിക്കാന്‍ അധ്യാപകരുടെ ദയാദാക്ഷണ്യത്തിന് കാത്ത് നില്‍ക്കേണ്ടതില്ലെന്ന് മന്ത്രി കെ.ടി ജലീല്‍

സര്‍വകലാശാലകളില്‍ ജയിക്കാന്‍  അധ്യാപകരുടെ ദയാദാക്ഷണ്യത്തിന്  കാത്ത് നില്‍ക്കേണ്ടതില്ലെന്ന്  മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഇന്റേണല്‍ അസസ്മെന്റിന് മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് മന്ത്രി കെടി ജലീല്‍. അടുത്ത അധ്യയന വര്‍ഷം മുതലാണ് അത് നടപ്പില്‍ വരുത്തുകയെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇന്റേണല്‍ മാര്‍ക്ക് സമ്പ്രദായം വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ജയിക്കാന്‍ അധ്യാപകരുടെ ദയാദാക്ഷണ്യത്തിന് കാത്ത് നില്‍ക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Sharing is caring!