ബൈക്കപകടത്തില്‍ പരുക്കേറ്റ മലപ്പുറം കുഴിമണ്ണ പഞ്ചായത്തംഗം ആലത്തൂര്‍ സിദ്ദീഖ് മരിച്ചു
കൊണ്ടോട്ടി: ബൈക്കപടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഴിമണ്ണ പഞ്ചായത്തംഗം സിദ്ദീഖ് (39) മരിച്ചു.
കുഴിമണ്ണ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം പുളിയക്കോട് മേല്‍മുറി ആലത്തൂര്‍ സിദ്ദീഖ് (39) ആണ് മരിച്ചത്. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗമാണ്.കഴിഞ്ഞ ബുധനാഴ്ച മഞ്ചേരി ബൈപ്പാസിലാണ് വാഹനാപകടമുണ്ടായത്. സിദ്ദീഖ് സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്.ടി.സി. ഇടിക്കുകയായിരുന്നു.
പിതാവ്: മുഹമ്മദ്. മാതാവ്: ഹലീമ. ഭാര്യ: നഫീസ. മക്കള്‍: സഹദിയ്യ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അസ്ലഹ്, മുഹമ്മദ് അഫ്ലഹ്.
RECENT NEWS
ഉഷ്ണതരംഗസാധ്യത: ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി
മലപ്പുറം: ചൂട് കൂടിവരികയും ഉഷ്ണതരംഗസാധ്യത നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെയ് ആറ് വരെ പ്രതിരോധനടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാകലക്ടര്‍ വി.ആര് വിനോദ് ഉത്തരവിറക്കി. പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ [...]