മുസ്ലിം ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

മുസ്ലിം ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ന്യൂഡല്‍ഹി: ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഇരകളുടെ സംഗമമായി. രാവിലെ 11 ന് മണ്ഡിഹൗസ് മെട്രോ സ്‌റ്റേഷന്‍ പരിസരത്തു നിന്നു തുടങ്ങിയ പ്രകടനം 12 മണിയോടെ ജന്തര്‍മന്ദറില്‍ സമാപിച്ചു. പ്രകടനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാനിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു മാര്‍ച്ച്. ജന്ദര്‍മറിലെ ധര്‍ണ്ണ മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷതവഹിച്ചു. ജെ.എന്‍.യു വില്‍ കാണാതായ നജീബിന്റെ ഉമ്മ, ട്രെയ്ന്‍ യാത്രക്കിടെ കൊല്ലപ്പെട്ട ജുനൈദിന്റെ ബന്ധുക്കളും നാട്ടുകാരുമടക്കമുള്ള ഫാസിസ്റ്റ് അക്രമത്തിന്റെ ഇരകള്‍ ധര്‍ണയില്‍ പങ്കെടുത്തു.

ധര്‍ണയില്‍ നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്‌ സംസാരിക്കുന്നു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയതീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ വേദിയില്‍

 

ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍,  മുസ്‌ലിംയൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി അഷറഫലി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡല്‍ഹിയിലെ നൂറുകണക്കിന് വരുന്ന മുസ്‌ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ മുസ് ലിം ലീഗ് നടത്തിയ ദേശീയ ക്യാംപയന്റെ സമാപനം കൂടിയായിരുന്നു പാര്‍ലമെന്റ് മാര്‍ച്ച്. ജുലൈ അഞ്ചിന് കോഴിക്കോടായിരുന്നു ക്യാംപയ്‌ന്റെ ഉദ്ഘാടനം. ഉദ്ഘാടനം ദിവസം ജുനൈദിന്റെ സഹോദരനടക്കമുള്ളവര്‍ കോഴിക്കോട് എത്തിയരുന്നു.

 

Sharing is caring!